മലപ്പുറം; താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ നാല് പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു.ഒന്നാംപ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാംപ്രതി ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിൻ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത് ആൽബിൻ അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടിൽ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിൻ ജിനേഷ് എന്നിവരെ വള്ളിക്കുന്നിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത് .കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റ് നടക്കുന്നത് താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആണ് ജിനീഷ് ,പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒയാണ് ആൽബിൻ അഗസ്റ്റിൻ, അഭിമന്യു കല്പകഞ്ചേരി സ്റ്റേഷനിലെ സിപിഒയും വിപിൻ തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒയുമാണ്
താമിർ ജിഫ്രിയെ അതിക്രൂരമായി മർദ്ദിച്ചാണ് പോലീസ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വലിയ പ്രതിഷേധങ്ങൾ ഉയർന്നത് .ഇതിനു പിന്നാലെയാണ് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും. ചേളാരിയിൽ നിന്ന് കഴിഞ്ഞ 2023 ജൂലൈ 31നാണ് താമിർ ഉൾപ്പെടെയുള്ളവരെ പോലീസ് പിടികൂടിയത് ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ കസ്റ്റഡിയിൽ മരിച്ചു എന്നും ആണ് പരാതി

താമിർ ജിഫ്രി കസ്റ്റഡി മരണം. നാലു പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു
- rafi tirur
- 04-05-2024